2009, ഫെബ്രുവരി 21, ശനിയാഴ്‌ച

ഒരു വടക്കന്‍ പോളിറ്റ് ബ്യുറോ ഗാഥ

സ്വന്തം അനുഭവങ്ങള്‍ ആണ് ഇത്രയും എഴുതിയത്. ഇനി കുറച്ച് രാഷ്ട്രീയം ആവാം എന്ന് തോന്നുന്നു. ഞാന്‍ അരാഷ്ട്രീയ വാദി ഒന്നുമല്ല കേട്ടോ. എനിക്കും ഒരു രാഷ്ട്രീയം ഉണ്ട്. എല്ലാ നിറങ്ങളും ഒരു പതാകയില്‍ സമ്മേളിക്കുന്ന മഴവില്ല് അടയാളമുള്ള കൊടിആവണം പാര്‍ടിക്ക്. എല്ലാ മുഖ്യധാര പാര്‍ട്ടികള്‍ക്കും ഈര്‍ക്കില്‍ പാര്‍ടികള്‍ക്കും അതില്‍ മെംബെര്‍ഷിപ്‌ കൊടുക്കാം. (മനസ്സു കൊണ്ടു ഒരു ഇടതനാണ് എങ്കിലും വലത്തോട്ടും ഇടക്കൊക്കെ ചായും).
പറഞ്ഞു വന്നത് കേരളത്തിലെ മാധ്യമങ്ങള്‍ അടുത്ത കാലത്തായി ലാവ്‌ലിന്‍ എന്നൊരു ആഘോഷം കൊണ്ടാടുകയാണല്ലോ. എത്ര നാള്‍ അതില്‍ പിടിച്ചു തൂങ്ങി കിടക്കാമോ അത്രയും നാള്‍ എന്നാണു അവരുടെ പക്ഷം. അത് കഴിയുമ്പോള്‍ പൊതു തെരഞ്ഞെടുപ്പ്ഇന്റെ രൂപത്തില്‍ അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഉല്‍സവം വരികയായി. എന്തായാലും മാര്ക്സിസ്റ്റ് പാര്‍ടി പോളിറ്റ് ബ്യുറോ വന്നപ്പോള്‍ എല്ലാ മാധ്യമ വയട്ടിപ്പിഴപ്പുകരും രാജ്യ തലസ്തെക്ക് ഒഴുകിയെത്തി. ഇപ്പൊ പിണറായി അച്ചുമാമനെ വിഴുങ്ങും, അച്ചുമാമന്‍ രാജി വച്ചു വേറെ പാര്‍ടി ഉണ്ടാക്കും എന്നൊക്കെ സ്വപ്നം കണ്ടു എന്തൊക്കെയാ കോലാഹലങ്ങള്‍ ഉണ്ടാക്കിയത്. അവസാനം മല പോലെ വന്നത് എലി ആയി ... കാരാട്ട് അമ്മാവന്‍ അവസാനം പത്രസമ്മേളനം നടത്തി വിശദമാകി. ആ കഞ്ഞിക്കുള്ള വെള്ളം വാങ്ങി വച്ചേക്കുക.
തിരിച്ചു വന്നു വീണ്ടും അച്ചുമാമനും പിണറായി സഖാവും ഒറ്റയും ഇരട്ടയും പിടിക്കല്‍ തുടങ്ങി കഴിഞ്ഞു . ഇതിനിടയില്‍ മണ്ടന്മാരാവുന്നത് നമ്മള്‍ പൊതു ജനം. എന്തായാലും ചാണ്ടി സാറിനോടും രമേഷിനോടും ഒരു വാക്ക് അഞ്ചു കൊല്ലം ആവാന്‍ ഇനിയും സമയം ഉണ്ട്. പിന്നെ പൊതു തെരഞ്ഞെടുപ്പില്‍ വല്ലതും തടയുമോന്നു നോക്കുക.
പിന്‍ കുറി: എല്ലാ രാഷ്ട്രീയ നേതാക്കന്മാരോടും എനിക്ക് ബഹുമാനമുണ്ട്. അവര്‍ അവരുടെ ജോലി ചെയ്യുന്നു, നമ്മള്‍ നമ്മുടെതും. ഇങ്ങിനെ ചില ജനുസ്സുകള്‍ ഇല്ലെന്കില്‍ നാമലെ ആര് ഭരിക്കുമെടെയ്??? (ഓരോ രാഷ്ട്രീയ നേതാക്കന്മാരെ പറ്റിയും എന്റെ സ്വന്തം വിലയിരുത്തലുകള്‍ അടുത്ത് തന്നെ പ്രതീക്ഷിക്കാം, ജാഗ്രതൈ!)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ